Saturday, January 10, 2009
എന്‍റെ പാചക പരീക്ഷണങ്ങള്‍
പാചക കുറിപ്പ് എഴുതി പരിചയം ഇല്ല എനിക്ക്. എന്നാലും ഒരു ശ്രമം
ചെറുതായി മുറിച്ച കൊപ്പക്കാ കഷണങ്ങള്‍ ചെറുതീയില്‍ എണ്ണയോട് കൂടി പതുക്കെ വേവിച്ചെടുക്കുക. വേവിക്കുന്നതിനോപ്പം അല്പം മഞ്ഞപ്പൊടിയും ഉപ്പും ഇടണം. വെന്തു കഴിയുമ്പോള്‍ തേങ്ങ ചിരവിയതും പച്ച മുളകും ചേര്‍ത്തരച്ച അരപ്പും കൂടെ ചേര്‍ത്ത്ഇളക്കിയെടുക്കുക. അത്രയേ ഉള്ളു. സംഭവം റെഡി.
ശ്രമിച്ചു നോക്കുക. വളരെ എളുപത്തില്‍ ഉണ്ടാക്കാവുന്ന ഒരു രുചികരമായ അയിറ്റം
Sunday, November 16, 2008
Friday, November 14, 2008
വരും.. വരാതിരിക്കില്ല
Sunday, February 17, 2008
ഒരു സാധാരണ കഥ പറഞ്ഞപ്പോള്‍

വളരെ സാധാരണമായ ഒരു കഥ. തികച്ചും predictable ആയ ഒരു ക്ലൈമാക്സ്. എന്റെ കൂടെ സിനിമ കണ്ടിറങ്ങിയ ചിലരുടെ comments ആയിരുന്നു ഇത്. ഈ പറഞ്ഞതില്‍ തെറ്റൊന്നും ഇല്ല. പിന്നെ എന്ത് കൊണ്ട് 'കഥ പറയുമ്പോള്‍' ഒരു ഹിറ്റ് ആയി? മൊഴിമാറ്റം ചെയ്യാനുള്ള എന്ത് scope ആണ് പി. വാസു - രജനികാന്ത്, പ്രിയദര്‍ശന്‍- ഷാരൂഖ് ഘാന്‍ ടീം ഈ ചിത്രത്തില്‍ കണ്ടത്?
നമ്മള്‍ എന്തിന് സിനിമ കാണുന്നു? ഈയൊരു ചോദ്യത്തിന്ന് സ്ഥിരം കിട്ടാറുള്ള മറുപടി, രണ്ട് രണ്ടര മണിക്കൂറ് എല്ലാം മറന്നു കളയാനുള്ള ഒരു സമയം കൊല്ലി എന്നാണ്. ഈ എല്ലാം മറക്കല്‍, preferbaly, ചിരിച്ചു കൊണ്ടുള്ള സമയം കൊല്ലലിലൂടെയും.
നമ്മള്‍ ക്ലാസ്സിക്സ് ആയി മനസ്സില്‍ കൊണ്ട് നടക്കുന്ന പല മലയാള സിനിമകളും ഒന്ന് നോക്കിയാല്‍ ആ നിരീക്ഷണം ഒരു പരിധി വരെ തെറ്റാണെന്ന് മനസിലാക്കാം. നമ്മുടെ ജീവിതത്തോടു കുറെയൊക്കെ relate ചെയ്യാവുന്ന ഒരു കഥാപശ്ചാത്തലം, നമ്മളോ നമ്മുടെ വളരെ അടുത്തുള്ളവരോ ആണെന്നു തോന്നിപ്പിക്കുന്നതും, നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതും ആയ കഥാപാത്രങ്ങള്‍.. ഇതൊക്കെയാണ് തീയറ്റര്‍ വിട്ടു ഇറങ്ങിയാലും നമ്മളുടെ കൂടെ ആ അനുഭവങ്ങളും ഇറങ്ങി വരുന്നത്.. കുറേ കാലത്തേക്കെങ്കിലും അതെല്ലാം നമ്മുടെ മനസ്സില്‍ ഇരിക്കുന്നതും.. അതാണല്ലോ classics ന്‍റെ definition തന്നെ.
Saturday, February 16, 2008
ഒരു സാധാരണ കഥ പറഞ്ഞപ്പോള്‍

വളരെ സാധാരണമായ ഒരു കഥ. തികച്ചും predictable ആയ ഒരു ക്ലൈമാക്സ്. എന്റെ കൂടെ സിനിമ കണ്ടിറങ്ങിയ ചിലരുടെ comments ആയിരുന്നു ഇത്. ഈ പറഞ്ഞതില്‍ തെറ്റൊന്നും ഇല്ല. പിന്നെ എന്ത് കൊണ്ട് 'കഥ പറയുമ്പോള്‍' ഒരു ഹിറ്റ് ആയി? മൊഴിമാറ്റം ചെയ്യാനുള്ള എന്ത് scope ആണ് പി. വാസു - രജനികാന്ത്, പ്രിയദര്‍ശന്‍- ഷാരൂഖ് ഘാന്‍ ടീം ഈ ചിത്രത്തില്‍ കണ്ടത്?
നമ്മള്‍ എന്തിന് സിനിമ കാണുന്നു? ഈയൊരു ചോദ്യത്തിന്ന് സ്ഥിരം കിട്ടാറുള്ള മറുപടി, രണ്ട് രണ്ടര മണിക്കൂറ് എല്ലാം മറന്നു കളയാനുള്ള ഒരു സമയം കൊല്ലി എന്നാണ്. ഈ എല്ലാം മറക്കല്‍, preferbaly, ചിരിച്ചു കൊണ്ടുള്ള സമയം കൊല്ലലിലൂടെയും.
നമ്മള്‍ ക്ലാസ്സിക്സ് ആയി മനസ്സില്‍ കൊണ്ട് നടക്കുന്ന പല മലയാള സിനിമകളും ഒന്ന് നോക്കിയാല്‍ ആ നിരീക്ഷണം ഒരു പരിധി വരെ തെറ്റാണെന്ന് മനസിലാക്കാം. നമ്മുടെ ജീവിതത്തോടു കുറെയൊക്കെ relate ചെയ്യാവുന്ന ഒരു കഥാപശ്ചാത്തലം, നമ്മളോ നമ്മുടെ വളരെ അടുത്തുള്ളവരോ ആണെന്നു തോന്നിപ്പിക്കുന്നതും, നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതും ആയ കഥാപാത്രങ്ങള്‍.. ഇതൊക്കെയാണ് തീയറ്റര്‍ വിട്ടു ഇറങ്ങിയാലും നമ്മളുടെ കൂടെ ആ അനുഭവങ്ങളും ഇറങ്ങി വരുന്നത്.. കുറേ കാലത്തേക്കെങ്കിലും അതെല്ലാം നമ്മുടെ മനസ്സില്‍ ഇരിക്കുന്നതും.. അതാണല്ലോ classics ന്‍റെ definition തന്നെ.
ബാര്‍ബര്‍ ബാലനും, അയാളോടൊപ്പം ചരിക്കുന്ന മറ്റു കഥാപത്രങ്ങളും മലയാളികള്‍ക്ക് അപരിചിതരാകാന്‍ വഴിയില്ല. ബാലന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, ഒരു പക്ഷേ അനുഭവിച്ചിട്ടില്ലെങ്കിലും, മലയാളികള്‍ക്ക് മനസ്സിലാകാതിരിക്കാനും തരമില്ല.
മലയാളസിനിമയുടെ അവിഭാജ്യ ഘടകം ആണ് താനെന്നു ഈ ചിത്രത്തിന്‍റെ തിരക്കഥയിലോടെയും, നായകനിലൂടെയും ശ്രീനിവാസന്‍ പിന്നെയും തെളിയിക്കുന്നു. വൈകാരിക മുഹൂര്‍ത്തങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ മമ്മൂട്ടി കഴിഞ്ഞേ മറ്റൊരു നായകനടനും കഴിയുകയുള്ളൂ എന്ന് തോന്നിപ്പോയി, ചിത്രത്തിന്റെ അവസാന രംഗങ്ങള്‍ കണ്ടപ്പോള്‍ . കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളും, വളരെ ഒതുക്കത്തോടെ എങ്കിലും പിരിമുറുക്കം ഒട്ടും നഷ്ടപെടുത്താതെ അവതരിപ്പിച്ച climax ഉം തന്നെയാണ് ഈ സാധാരണ ചിത്രത്തെ ഒരു അസാധാരണമാക്കിയത്.
Sunday, November 11, 2007
നാഗവല്ലി മുതല്‍ മഞ്ജുലിക വരെ..

'ഭൂല്‍ ഭുലയ്യ' എന്ന മണിചിത്രതാഴിന്റെ പുതിയ രൂപം കണ്ടപ്പോള്‍ എന്നിക്കെന്തോ, ഇത്തവണ പ്രിയനോടു ദേഷ്യമൊന്നും തോന്നിയില്ല. മണിചിത്രത്താഴു കണ്ടതിനു ശേഷം ചന്ദ്രമുഖി കണ്ട എല്ലാ മലയാളികളും ഈ ഹിന്ദി version'um കാണണം. ഒരു classic ചിത്രത്തില്‍ കൈ വയ്ക്കുമ്പോള്‍ അതിനോടു എങ്ങിനെ നീതി പുലര്‍ത്താം എന്നു പി.വാസു (കന്നടയില്‍ ആപ്ത മിത്രയും തമിഴില്‍ ചന്ദ്രമുഖിയും സംവിധാനം ചെയ്തതു വാസുവാണു്) ഇതു കണ്ട് മനസ്സിലാക്കട്ടെ.
ഈ ചിത്രം ഒരു മഹാകാവ്യം ഒന്നും അല്ല. ഒരു ആവറേജ് ഹിന്ദി ഫിലിം മാത്രം. ചന്ദ്രമുഖി ഒരു benchmarking piece ആയി ഇടയില്‍ കിടക്കുന്നതു കൊണ്ട് തോന്നിക്കുന്ന ഒരു വ്യത്യാസം മാത്രം.
പ്രിയദര്‍ശന്റെ സ്ഥിരം കോമഡി നായകനായ അക്ഷയ് കുമാര്‍, തനിക്കു കോമഡി മാത്രമേ വഴങ്ങു എന്നു prove ചെയ്തൂ.' നകുലാ, ഇതാടാ നിന്റെ ഗംഗ'. എന്നു മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗ് 'മേരാ കാം ഖഥം ഹുആ' എന്നു രണ്ട് വട്ടം ഒരുവിടുന്ന നായകനെ കണ്ടപ്പോള്‍ സഹതാപമേ തോന്നിയുള്ളൂ. വിദ്യാബാലന്റെ പ്രകടനം തരക്കേടില്ല എന്നു തന്നെ പറയണം. ശോഭനെയുമായി താരതമ്യം ചെയ്യാതിരിക്കാന്‍ ശ്രമിക്കാതിരിക്കണം എന്നു മാത്രം. ചന്ദ്രമുഖിയില്‍ ജ്യോതിക കാണിച്ച് കൂട്ടിയ ഗോഷ്ടികള്‍ ഓര്‍ക്കുമ്പോള്‍ ..(വേണ്ട. അതിലേക്കിനിയും പോകണ്ട.). ഷൈനി അഹൂജ എന്നൊരു താരമുണ്ട് ചിത്രത്തില്‍, സുരേഷ് ഗോപിയുടെ നകുലന്റെ പുനരാവിഷ്ക്കരണം. പ്രിയാ, അതു വേണ്ടായിരുന്നു. യാതൊരു expression'um വരാത്ത ഒരു മുഖം. പരേഷ് റാവല്‍ അടക്കം ബാക്കി കഥാപാത്രങ്ങള്‍ അവരവരുടെ ഭാഗങ്ങള്‍ മോശമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.
Friday, November 9, 2007
പത്മരാജനെ ഓര്‍ക്കുമ്പോള്‍
ഒരു ശരാശരി പ്രേക്ഷകന് മനസ്സിലാകുന്നതേ എനിക്കെന്നും മനസ്സിലായിട്ടുള്ളൂ.കഥാപത്രങ്ങള്‍ക്കു പുറകിലൂടെ ചീറിപാഞ്ഞ് പോകുന്ന ഫയര്‍ എന്‍ജിന്‍ അവരുടെ മാനസിക സംഘര്‍ഷങ്ങളെ പ്രതിനിധീകരിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ അത് സമ്മതിച്ചു കൊടുക്കുവാന്‍ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു, എനിക്കു അന്നും ഇന്നും. പോക്കുവെയില്‍ എന്ന ചിത്രത്തിലെ ഒരു ലോങ്ങ് ഷോട്ടില്‍ ഫ്രെയിമിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ പൊകുന്ന സൈക്കിളിനെ കാമറ പിന്‍തുടര്‍ന്നതു (അതും ഏതാണ്ട് ആറ് മിനിറ്റ്) എന്തിനാണെന്നു എനിക്കിപ്പൊഴും മനസ്സിലായിട്ടില്ല.
ചിന്തകള്‍ വഴി വിടുന്നു. നമുക്കു പത്മരാജനിലേക്കു തിരിച്ച് വരാം.
സങ്കീര്‍ണ്ണങ്ങളായ ജീവിത പശ്ചാത്തലങ്ങളിലൂടെ കടന്നു പോയാല്‍ കൂടിയും, സ്വന്തം കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും വളരെ വ്യക്തത നല്‍കാന്‍ എന്നും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അവാര്‍ഡ് സിനിമ, കച്ചവട സിനിമ എന്നു അന്നേ വരെ രണ്ടായി നില കൊണ്ടിരുന്ന മലയാളം, സമാന്തര ശാഘ കണ്ടു തുടങ്ങിയതു പതമരാജന്‍ സംവിധായകന്‍റ്റെ മേലങ്കി അണിഞ്ഞ് തുടങ്ങിയ ശേഷമാണ്. മാത്രുഭൂമിയിലെ ചിത്രാവലോകത്തിനില്‍, കോഴിക്കോടന്‍ പറഞ്ഞതാണെന്നാണു് ഓര്‍മ്മ, തിരക്കഥ രച്ചിക്കുന്ന ആള്‍ തന്നെ ചിത്രം സംവിധാനം ചെയ്യുമ്പോള്‍, ആ സൃഷ്ടിക്കു സംഭവിക്കാവുന്ന മൂല്യോച്യുതിയെ പറ്റി ഒരു പരാമര്‍ശം ഉണ്ടായിരുന്നു. ഒരു തിരക്കഥ, സൃഷ്ടികര്‍ത്താവിന്റെ ഭാവനകളില്‍ പരിമിതപ്പെട്ടു പോകാതെ സംവിധായകന്‍ എന്ന വേറൊരു പ്രതിഭയുടെ കൈയില്ലൂടെ വാര്‍ത്തെടുക്കപ്പെടേണ്ടതുണ്‍ടെന്നാണു ആ ആശയം. ഒരു പരിധി വരെ അതു സത്യമാണെന്നു എനിക്കും തോന്നിയിട്ടുണ്ട്. പത്മരാജന്‍ പക്ഷെ ആ പരിധിക്കു പുറത്താണു്.അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന വളരെ ലളിതമായ ഒരു ചെറുകഥ വേറെ ആര്‍ക്കാണു ഒരു സിനിമ ആക്കാന്‍ പറ്റുക?
പത്മരാജന്‍ സിനമകള്‍ കൂടുതലും ഒരു ദുരന്തത്തെ ചുറ്റിപറ്റിയാണു പുരോഗമിക്കാറ്. കുടുംബത്തിലെ ദുരന്തങ്ങളാല്‍ വെട്ടയാടപ്പെട്ട് അതിലൂടെ ജീവിച്ചു പൊകുന്ന നായികാ കഥാപാത്രം ആണു നൊമ്പരത്തിപൂവിലെ നായികയെങ്കില്‍, അവധിക്കാലം ചിലവിടാന്‍ വന്ന കൊച്ചുമകന്‍ കടലില്‍ ഒലിച്ചു പൊകുന്നതു കണ്ട് നില്‍ക്കാന്‍ വിധിക്കപ്പെടുന്ന ഒരു മുത്തച്ഛന്റെ വേവലാതികള്‍ ആയിരുന്നു മൂന്നാം പക്കതിന്റെ പ്രമേയം. ദുരന്തപര്യവസായിയായിരുന്നു, വാര്‍ദ്ധ്യകത്തിന്റെ ശാപങ്ങളെ വരച്ച് കാണിച്ച തിങ്കളാഴ്ച നല്ല ദിവസം. ഓര്‍മ്മകളെ നശിപ്പിച്ച് എങ്ങോ പൊയി മറഞ്ഞ ഗന്ധര്‍വന്‍ മനസ്സിന്റെ നോവായി മാറുന്നതും നമ്മള്‍ കണ്ടു. ഭാര്യയെ ത്യജിക്കേണ്ടി വരുന്ന ഇന്നലെയിലെ ഭര്‍ത്താവും, ഐഡന്റിറ്റി നഷ്ട്പ്പെട്ട് പൊകുന്ന അപരനിലെ വിശ്വനും ഒരോരോ ദുരന്തങ്ങളുടെ ബാക്കിപത്രങ്ങള്‍ ആയി അവശേഷിക്കുന്നു.
കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍, പെരുവഴിയമ്പലം, തൂവാനതുമ്പികള്‍ എന്നീ ചിത്രങ്ങളില്‍ ദുരന്തങ്ങളല്ല മുഖ്യ വിഷയങ്ങള്‍. ലളിതവും സരസവും ആയ കഥാഖ്യാന ശൈലിയാണു ഈ ചിത്രങ്ങളുടെ മുഖമുദ്ര.
ആക്ഷന്‍ ചിത്രങ്ങളുടെ ശ്രേണിയില്‍ പെടുത്താവുന്നതാണു
കരിയിലക്കാറ്റുപോലെ, സീസണ്‍ എന്നീ ചിത്രങ്ങള്‍. കരിയിലക്കാറ്റുപൊലെയില്‍ കുറ്റാന്വേഷത്തിനായിരുന്നു ഫോക്കസ് എങ്കില്‍ സീസണില്‍ പ്രതികാരമായിരുന്നു പ്രതിപാദ്യ വിഷയം.
ഒരു സംവിധായകന്‍ എന്ന നിലയില്‍, ഇരുപതിനു താഴെയെയുള്ളു പത്മരാജന്റെ സംഭാവനകള്‍. എന്നാല്‍ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകനെ ചിന്തിപ്പിക്കാനും, ആസ്വാദനശേഷി ഉയര്‍ത്താനും സഹായിച്ച സൃഷ്ടികള്‍ ആയിരുന്നു.
പത്മരാജനു തുല്യം പത്മരാജന്‍ മാത്രം.. മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ ആസ്വാദകര്‍ക്കും പതമരാജന്‍റ്റെ ആ യുഗത്തിനെ ഒരു നൊസ്റ്റാള്‍ജിക്ക് ഫീലിങ്ങോടെ മാത്രമെ കാണാനൊക്കു..
