
പ്രിയദര്‍ശനെ ഞാന്‍ കുറ്റപെടുത്തിയിട്ടേ ഉള്ളൂ, ഇതു വരെ. മലയാളത്തിലെ നല്ല നല്ല സിനിമകള്‍ ഹിന്ദിയിലേക്കു മാറ്റിയെടുക്കുമ്പോള്‍ നമ്മുടെ മാത്രം സ്വകാര്യമായിരുന്ന, ഗോപാലകൃഷ്ണനും, സേതുവും ഒക്കെ നമുക്ക് നഷ്ടപ്പെടുകയല്ലെ എന്നൊരു തോന്നല്‍.
'ഭൂല്‍ ഭുലയ്യ' എന്ന മണിചിത്രതാഴിന്റെ പുതിയ രൂപം കണ്ടപ്പോള്‍ എന്നിക്കെന്തോ, ഇത്തവണ പ്രിയനോടു ദേഷ്യമൊന്നും തോന്നിയില്ല. മണിചിത്രത്താഴു കണ്ടതിനു ശേഷം ചന്ദ്രമുഖി കണ്ട എല്ലാ മലയാളികളും ഈ ഹിന്ദി version'um കാണണം. ഒരു classic ചിത്രത്തില്‍ കൈ വയ്ക്കുമ്പോള്‍ അതിനോടു എങ്ങിനെ നീതി പുലര്‍ത്താം എന്നു പി.വാസു (കന്നടയില്‍ ആപ്ത മിത്രയും തമിഴില്‍ ചന്ദ്രമുഖിയും സംവിധാനം ചെയ്തതു വാസുവാണു്) ഇതു കണ്ട് മനസ്സിലാക്കട്ടെ.
ഈ ചിത്രം ഒരു മഹാകാവ്യം ഒന്നും അല്ല. ഒരു ആവറേജ് ഹിന്ദി ഫിലിം മാത്രം. ചന്ദ്രമുഖി ഒരു benchmarking piece ആയി ഇടയില്‍ കിടക്കുന്നതു കൊണ്ട് തോന്നിക്കുന്ന ഒരു വ്യത്യാസം മാത്രം.
പ്രിയദര്‍ശന്റെ സ്ഥിരം കോമഡി നായകനായ അക്ഷയ് കുമാര്‍, തനിക്കു കോമഡി മാത്രമേ വഴങ്ങു എന്നു prove ചെയ്തൂ.' നകുലാ, ഇതാടാ നിന്റെ ഗംഗ'. എന്നു മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗ് 'മേരാ കാം ഖഥം ഹുആ' എന്നു രണ്ട് വട്ടം ഒരുവിടുന്ന നായകനെ കണ്ടപ്പോള്‍ സഹതാപമേ തോന്നിയുള്ളൂ. വിദ്യാബാലന്റെ പ്രകടനം തരക്കേടില്ല എന്നു തന്നെ പറയണം. ശോഭനെയുമായി താരതമ്യം ചെയ്യാതിരിക്കാന്‍ ശ്രമിക്കാതിരിക്കണം എന്നു മാത്രം. ചന്ദ്രമുഖിയില്‍ ജ്യോതിക കാണിച്ച് കൂട്ടിയ ഗോഷ്ടികള്‍ ഓര്‍ക്കുമ്പോള്‍ ..(വേണ്ട. അതിലേക്കിനിയും പോകണ്ട.). ഷൈനി അഹൂജ എന്നൊരു താരമുണ്ട് ചിത്രത്തില്‍, സുരേഷ് ഗോപിയുടെ നകുലന്റെ പുനരാവിഷ്ക്കരണം. പ്രിയാ, അതു വേണ്ടായിരുന്നു. യാതൊരു expression'um വരാത്ത ഒരു മുഖം. പരേഷ് റാവല്‍ അടക്കം ബാക്കി കഥാപാത്രങ്ങള്‍ അവരവരുടെ ഭാഗങ്ങള്‍ മോശമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിനു് ഒരു elegance കൊടുക്കാന്‍ സാബു സിറിലിന് കഴിഞ്ഞിട്ടുണ്ട്