Sunday, November 11, 2007

നാഗവല്ലി മുതല്‍ മഞ്ജുലിക വരെ..





പ്രിയദര്‍ശനെ ഞാന്‍ കുറ്റപെടുത്തിയിട്ടേ ഉള്ളൂ, ഇതു വരെ. മലയാളത്തിലെ നല്ല നല്ല സിനിമകള്‍ ഹിന്ദിയിലേക്കു മാറ്റിയെടുക്കുമ്പോള്‍ നമ്മുടെ മാത്രം സ്വകാര്യമായിരുന്ന, ഗോപാലകൃഷ്ണനും, സേതുവും ഒക്കെ നമുക്ക് നഷ്ടപ്പെടുകയല്ലെ എന്നൊരു തോന്നല്‍.



'ഭൂല്‍ ഭുലയ്യ' എന്ന മണിചിത്രതാഴിന്റെ പുതിയ രൂപം കണ്ടപ്പോള്‍ എന്നിക്കെന്തോ, ഇത്തവണ പ്രിയനോടു ദേഷ്യമൊന്നും തോന്നിയില്ല. മണിചിത്രത്താഴു കണ്ടതിനു ശേഷം ചന്ദ്രമുഖി കണ്ട എല്ലാ മലയാളികളും ഈ ഹിന്ദി version'um കാണണം. ഒരു classic ചിത്രത്തില്‍ കൈ വയ്ക്കുമ്പോള്‍ ‍ അതിനോടു എങ്ങിനെ നീതി പുലര്‍‍ത്താം എന്നു പി.വാസു (കന്നടയില്‍ ആപ്ത മിത്രയും തമിഴില്‍ ചന്ദ്രമുഖിയും സം‌വിധാനം ചെയ്തതു വാസുവാണു്‌) ഇതു കണ്ട് മനസ്സിലാക്കട്ടെ.



ഈ ചിത്രം ഒരു മഹാകാവ്യം ഒന്നും അല്ല. ഒരു ആവറേജ് ഹിന്ദി ഫിലിം മാത്രം. ചന്ദ്രമുഖി ഒരു benchmarking piece ആയി ഇടയില്‍ കിടക്കുന്നതു കൊണ്ട് തോന്നിക്കുന്ന ഒരു വ്യത്യാസം മാത്രം.



പ്രിയദര്‍ശന്റെ സ്ഥിരം കോമഡി നായകനായ അക്ഷയ് കുമാര്‍, തനിക്കു കോമഡി മാത്രമേ വഴങ്ങു എന്നു prove ചെയ്തൂ.' നകുലാ, ഇതാടാ നിന്റെ ഗംഗ'. എന്നു മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗ് 'മേരാ കാം ഖഥം ഹുആ' എന്നു രണ്ട് വട്ടം ഒരുവിടുന്ന നായകനെ കണ്ടപ്പോള്‍ സഹതാപമേ തോന്നിയുള്ളൂ. വിദ്യാബാലന്റെ പ്രകടനം തരക്കേടില്ല എന്നു തന്നെ പറയണം. ശോഭനെയുമായി താരതമ്യം ചെയ്യാതിരിക്കാന്‍ ശ്രമിക്കാതിരിക്കണം എന്നു മാത്രം. ചന്ദ്രമുഖിയില്‍ ജ്യോതിക കാണിച്ച് കൂട്ടിയ ഗോഷ്ടികള്‍ ഓര്‍ക്കുമ്പോള്‍ ..(വേണ്ട. അതിലേക്കിനിയും പോകണ്ട.). ഷൈനി അഹൂജ എന്നൊരു താരമുണ്ട് ചിത്രത്തില്‍, സുരേഷ് ഗോപിയുടെ നകുലന്റെ പുനരാവിഷ്ക്കരണം. പ്രിയാ, അതു വേണ്ടായിരുന്നു. യാതൊരു expression'um വരാത്ത ഒരു മുഖം. പരേഷ്‌ റാവല്‍ അടക്കം ബാക്കി കഥാപാത്രങ്ങള്‍ അവരവരുടെ ഭാഗങ്ങള്‍ മോശമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.




ചിത്രത്തിനു്‌ ഒരു elegance കൊടുക്കാന്‍ സാബു സിറിലിന് കഴിഞ്ഞിട്ടുണ്ട്

Friday, November 9, 2007

പത്മരാജനെ ഓര്‍ക്കുമ്പോള്‍

മലയാള സിനിമക്കുണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്‌ പത്മരാജന്റെ വിയോഗം. ഉപയോഗിച്ച്‌ പതം വന്നു പൊയ ഒരു ക്ളിഷേ ആണോ ഈ വാചകം എന്നു എഴുതിക്കഴിഞ്ഞപ്പോള്‍ തോന്നി.. മഴയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം തന്നെ പലവട്ടം വായിച്ചു്‌ മടുത്ത ആളാണു ഞാന്‍.

ഒരു ശരാശരി പ്രേക്ഷകന്‌ മനസ്സിലാകുന്നതേ എനിക്കെന്നും മനസ്സിലായിട്ടുള്ളൂ.കഥാപത്രങ്ങള്‍ക്കു പുറകിലൂടെ ചീറിപാഞ്ഞ് പോകുന്ന ഫയര്‍ എന്‍‌ജിന്‍ അവരുടെ മാനസിക സംഘര്‍‌ഷങ്ങളെ പ്രതിനിധീകരിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ അത് സമ്മതിച്ചു കൊടുക്കുവാന്‍ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു, എനിക്കു അന്നും ഇന്നും. പോക്കുവെയില്‍ എന്ന ചിത്രത്തിലെ ഒരു ലോങ്ങ് ഷോട്ടില്‍ ഫ്രെയിമിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ പൊകുന്ന സൈക്കിളിനെ കാമറ പിന്‍‌തുടര്‍‌ന്നതു (അതും ഏതാണ്ട് ആറ് മിനിറ്റ്) എന്തിനാണെന്നു എനിക്കിപ്പൊഴും മനസ്സിലായിട്ടില്ല.

ചിന്തകള്‍ വഴി വിടുന്നു. നമുക്കു പത്മരാജനിലേക്കു തിരിച്ച് വരാം.

സങ്കീര്‍‌ണ്ണങ്ങളായ ജീവിത പശ്ചാത്തലങ്ങളിലൂടെ കടന്നു പോയാല്‍ കൂടിയും, സ്വന്തം കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും വളരെ വ്യക്തത നല്‍കാന്‍ എന്നും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അവാര്‍‌ഡ് സിനിമ, കച്ചവട സിനിമ എന്നു അന്നേ വരെ രണ്ടായി നില കൊണ്ടിരുന്ന മലയാളം, സമാന്തര ശാഘ കണ്ടു തുടങ്ങിയതു പതമരാജന്‍ സംവിധായകന്‍റ്റെ മേലങ്കി അണിഞ്ഞ് തുടങ്ങിയ ശേഷമാണ്‌. മാത്രുഭൂമിയിലെ ചിത്രാവലോകത്തിനില്‍, കോഴിക്കോടന്‍ പറഞ്ഞതാണെന്നാണു്‌ ഓര്‍മ്മ, തിരക്കഥ രച്ചിക്കുന്ന ആള്‍ തന്നെ ചിത്രം സം‌വിധാനം ചെയ്യുമ്പോള്‍, ആ സൃഷ്ടിക്കു സംഭവിക്കാവുന്ന മൂല്യോച്യുതിയെ പറ്റി ഒരു പരാമര്‍‌ശം ഉണ്ടായിരുന്നു. ഒരു തിരക്കഥ, സൃഷ്ടികര്‍ത്താവിന്റെ ഭാവനകളില്‍ പരിമിതപ്പെട്ടു പോകാതെ സം‌വിധായകന്‍ എന്ന വേറൊരു പ്രതിഭയുടെ കൈയില്ലൂടെ വാര്‍‌ത്തെടുക്കപ്പെടേണ്ടതുണ്‍ടെന്നാണു ആ ആശയം. ഒരു പരിധി വരെ അതു സത്യമാണെന്നു എനിക്കും തോന്നിയിട്ടുണ്ട്. പത്മരാജന്‍ പക്ഷെ ആ പരിധിക്കു പുറത്താണു്‌.അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന വളരെ ലളിതമായ ഒരു ചെറുകഥ വേറെ ആര്‍‌ക്കാണു ഒരു സിനിമ ആക്കാന്‍ പറ്റുക?

പത്മരാജന്‍ സിനമകള്‍ കൂടുതലും ഒരു ദുരന്തത്തെ ചുറ്റിപറ്റിയാണു പുരോഗമിക്കാറ്‌. കുടുംബത്തിലെ ദുരന്തങ്ങളാല്‍ വെട്ടയാടപ്പെട്ട് അതിലൂടെ ജീവിച്ചു പൊകുന്ന നായികാ കഥാപാത്രം ആണു നൊമ്പരത്തിപൂവിലെ നായികയെങ്കില്‍, അവധിക്കാലം ചിലവിടാന്‍ വന്ന കൊച്ചുമകന്‍ കടലില്‍ ഒലിച്ചു പൊകുന്നതു കണ്ട് നില്‍ക്കാന്‍ വിധിക്കപ്പെടുന്ന ഒരു മുത്തച്ഛന്റെ വേവലാതികള്‍ ആയിരുന്നു മൂന്നാം പക്കതിന്റെ പ്രമേയം. ദുരന്തപര്യവസായിയായിരുന്നു, വാര്‍‌ദ്ധ്യകത്തിന്റെ ശാപങ്ങളെ വരച്ച് കാണിച്ച തിങ്കളാഴ്ച നല്ല ദിവസം. ഓര്‍‌മ്മകളെ നശിപ്പിച്ച് എങ്ങോ പൊയി മറഞ്ഞ ഗന്ധര്‍‌വന്‍ മനസ്സിന്റെ നോവായി മാറുന്നതും നമ്മള്‍ കണ്ടു. ഭാര്യയെ ത്യജിക്കേണ്ടി വരുന്ന ഇന്നലെയിലെ ഭര്‍‌ത്താവും, ഐഡന്റിറ്റി നഷ്ട്പ്പെട്ട് പൊകുന്ന അപരനിലെ വിശ്വനും ഒരോരോ ദുരന്തങ്ങളുടെ ബാക്കിപത്രങ്ങള്‍ ആയി അവശേഷിക്കുന്നു.

കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍‌വാന്‍, പെരുവഴിയമ്പലം, തൂവാനതുമ്പികള്‍ എന്നീ ചിത്രങ്ങളില്‍ ദുരന്തങ്ങളല്ല മുഖ്യ വിഷയങ്ങള്‍. ലളിതവും സരസവും ആയ കഥാഖ്യാന ശൈലിയാണു ഈ ചിത്രങ്ങളുടെ മുഖമുദ്ര.


ആക്ഷന്‍ ചിത്രങ്ങളുടെ ശ്രേണിയില്‍ പെടുത്താവുന്നതാണു
കരിയിലക്കാറ്റുപോലെ, സീസണ്‍ എന്നീ ചിത്രങ്ങള്‍. കരിയിലക്കാറ്റുപൊലെയില്‍ കുറ്റാന്വേഷത്തിനായിരുന്നു ഫോക്കസ് എങ്കില്‍ സീസണില്‍ പ്രതികാരമായിരുന്നു പ്രതിപാദ്യ വിഷയം.

ഒരു സം‌വിധായകന്‍ എന്ന നിലയില്‍, ഇരുപതിനു താഴെയെയുള്ളു പത്മരാജന്റെ സംഭാവനകള്‍. എന്നാല്‍ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകനെ ചിന്തിപ്പിക്കാനും, ആസ്വാദനശേഷി ഉയര്‍‌‌ത്താനും സഹായിച്ച സൃഷ്ടികള്‍ ആയിരുന്നു.

പത്മരാജനു തുല്യം പത്മരാജന്‍ മാത്രം.. മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ ആസ്വാദകര്‍ക്കും പതമരാജന്‍റ്റെ ആ യുഗത്തിനെ ഒരു നൊസ്റ്റാള്‍ജിക്ക് ഫീലിങ്ങോടെ മാത്രമെ കാണാനൊക്കു..