Sunday, November 11, 2007

നാഗവല്ലി മുതല്‍ മഞ്ജുലിക വരെ..





പ്രിയദര്‍ശനെ ഞാന്‍ കുറ്റപെടുത്തിയിട്ടേ ഉള്ളൂ, ഇതു വരെ. മലയാളത്തിലെ നല്ല നല്ല സിനിമകള്‍ ഹിന്ദിയിലേക്കു മാറ്റിയെടുക്കുമ്പോള്‍ നമ്മുടെ മാത്രം സ്വകാര്യമായിരുന്ന, ഗോപാലകൃഷ്ണനും, സേതുവും ഒക്കെ നമുക്ക് നഷ്ടപ്പെടുകയല്ലെ എന്നൊരു തോന്നല്‍.



'ഭൂല്‍ ഭുലയ്യ' എന്ന മണിചിത്രതാഴിന്റെ പുതിയ രൂപം കണ്ടപ്പോള്‍ എന്നിക്കെന്തോ, ഇത്തവണ പ്രിയനോടു ദേഷ്യമൊന്നും തോന്നിയില്ല. മണിചിത്രത്താഴു കണ്ടതിനു ശേഷം ചന്ദ്രമുഖി കണ്ട എല്ലാ മലയാളികളും ഈ ഹിന്ദി version'um കാണണം. ഒരു classic ചിത്രത്തില്‍ കൈ വയ്ക്കുമ്പോള്‍ ‍ അതിനോടു എങ്ങിനെ നീതി പുലര്‍‍ത്താം എന്നു പി.വാസു (കന്നടയില്‍ ആപ്ത മിത്രയും തമിഴില്‍ ചന്ദ്രമുഖിയും സം‌വിധാനം ചെയ്തതു വാസുവാണു്‌) ഇതു കണ്ട് മനസ്സിലാക്കട്ടെ.



ഈ ചിത്രം ഒരു മഹാകാവ്യം ഒന്നും അല്ല. ഒരു ആവറേജ് ഹിന്ദി ഫിലിം മാത്രം. ചന്ദ്രമുഖി ഒരു benchmarking piece ആയി ഇടയില്‍ കിടക്കുന്നതു കൊണ്ട് തോന്നിക്കുന്ന ഒരു വ്യത്യാസം മാത്രം.



പ്രിയദര്‍ശന്റെ സ്ഥിരം കോമഡി നായകനായ അക്ഷയ് കുമാര്‍, തനിക്കു കോമഡി മാത്രമേ വഴങ്ങു എന്നു prove ചെയ്തൂ.' നകുലാ, ഇതാടാ നിന്റെ ഗംഗ'. എന്നു മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗ് 'മേരാ കാം ഖഥം ഹുആ' എന്നു രണ്ട് വട്ടം ഒരുവിടുന്ന നായകനെ കണ്ടപ്പോള്‍ സഹതാപമേ തോന്നിയുള്ളൂ. വിദ്യാബാലന്റെ പ്രകടനം തരക്കേടില്ല എന്നു തന്നെ പറയണം. ശോഭനെയുമായി താരതമ്യം ചെയ്യാതിരിക്കാന്‍ ശ്രമിക്കാതിരിക്കണം എന്നു മാത്രം. ചന്ദ്രമുഖിയില്‍ ജ്യോതിക കാണിച്ച് കൂട്ടിയ ഗോഷ്ടികള്‍ ഓര്‍ക്കുമ്പോള്‍ ..(വേണ്ട. അതിലേക്കിനിയും പോകണ്ട.). ഷൈനി അഹൂജ എന്നൊരു താരമുണ്ട് ചിത്രത്തില്‍, സുരേഷ് ഗോപിയുടെ നകുലന്റെ പുനരാവിഷ്ക്കരണം. പ്രിയാ, അതു വേണ്ടായിരുന്നു. യാതൊരു expression'um വരാത്ത ഒരു മുഖം. പരേഷ്‌ റാവല്‍ അടക്കം ബാക്കി കഥാപാത്രങ്ങള്‍ അവരവരുടെ ഭാഗങ്ങള്‍ മോശമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.




ചിത്രത്തിനു്‌ ഒരു elegance കൊടുക്കാന്‍ സാബു സിറിലിന് കഴിഞ്ഞിട്ടുണ്ട്

5 comments:

Haree said...

ദേ, ക്ലൈമാക്സിലെ പാട്ടു സീന്‍ യുട്യൂബില്.

ഇതു കണ്ടിട്ട്, മണിച്ചിത്രത്താഴിന്റെ ഏഴയലത്ത് ഇതെത്തിയെന്നു തോന്നുന്നില്ല(സിനിമ ഞാന്‍ കണ്ടില്ല). വിനീതിന്റെ ഡാന്‍സ് നന്നായിരിക്കുന്നു. വിദ്യാബാലന്‍ ജ്യോതികയില്‍ നിന്നും ഏറെയൊന്നും മെച്ചമല്ലതന്നെ! ശോഭന ചെയ്തത് അനുകരിക്കുവാന്‍ ശ്രമിച്ചതാണ്, രണ്ടുപേര്‍ക്കും പറ്റിയ കുഴപ്പം... തമിഴിലെ പാട്ട് എനിക്കിഷ്ടമായിരുന്നു, ആ ‘ലക്കലക്ക...’ ഒഴിച്ചാല്‍... ഹിന്ദിയിലെ പാട്ടും അത്രയ്ക്ക് പിടിച്ചില്ല... പാട്ടും സ്റ്റെപ്പുകളുമായി യോജിപ്പും തോന്നിയില്ല, ‘ഒരുമുറൈയുടെ’ സ്റ്റെപ്പുകള്‍ ഇതിനു നല്‍കിയാല്‍ എങ്ങിനെ യോജിപ്പുവരുവാനാണ്‍! ഏതായാലും രജനിക്ക് റോള്‍ കൊടുത്തതുപോലെ, ഇവിടെ അക്ഷയിനെ തിരുകിക്കയറ്റിയില്ല, അതുതന്നെ ഭാഗ്യം!
--

Sherlock said...

എന്തായാലും തമിഴിന്റെ അത്രയും തറയായില്ല എന്നറിഞ്ഞതില്‍ സന്തോഷം..മധുമുട്ടത്തിനു ആശ്വസിക്കാം ..തന്റെ കഥയെ അതികം വൃത്തികേടാക്കാത്തതില്‍..

ഉപാസന || Upasana said...

kaNTilla kaaNaNam
:)
upaasana

ശ്രീലാല്‍ said...

പാട്ടുകണ്ടിട്ട് പടം കാണാന്‍ തോന്നുന്നില്ല. :(
പാട്ട് തമിഴിലേതാണു നല്ലതെന്നു തോന്നി.

ഒരു തമാശ. യുട്യൂബില്‍ ഹരി പറഞ്ഞ വീഡിയോയുടെ താഴെയുള്ള കമന്റുകളില്‍ ഒന്നില്‍ കണ്ടത്.

ഒരാളുടെ ചോദ്യം : “ആരാ ഈ പാട്ടു പാടിയത് ? “
മറ്റൊരാളുടെ ഉത്തരം : “എം.ജി. ‘ശ്രീധരനും‘ ശ്രേയ ഘോഷലും. “

ആദ്യത്തെയാള്‍ : “പറഞ്ഞുതന്നതില്‍ വളരെ നന്ദി കെട്ടോ”


:)

ജോസ്‌മോന്‍ വാഴയില്‍ said...

ബോളിവുഡില്‍ മലയാളം പടങ്ങള്‍ ഹിന്ദിയിലാക്കി ആക്കി നല്ല രീതിയില്‍ പേരെടുത്തു കഴിഞ്ഞ പ്രിയദര്‍ശന്‍ ചെയ്ത ഈ പടം ജനങ്ങള്‍ നെഞ്ചിലേറ്റിയതില്‍ തെറ്റു പറയാനാവില്ലാ...!!! മോഹന്‍ലാല്‍ ചെയ്ത റോളില്‍, അക്ഷയ കുമാര്‍ പുള്ളീക്കാവും വിധം കസറിയിട്ടുണ്ട്. എന്നാലും മോഹന്‍ലാലിനെ പോലെ തമാശകള്‍ കാട്ടി ജനത്തെ ചിരിപ്പിച്ചാലും... പക്വത നിറഞ്ഞ സീനുകളില്‍ ഒരു പോരായ്മ അനുഭവപ്പെടാം... (അത് മണിചിത്രത്താഴ് കണ്ടതു കൊണ്ടൂള്ള കുഴപ്പമാണ്). പ്രത്യേകിച്ച് വിക്രം ഘോഖലെ അക്ഷയ് കുമാറിനെ (തിലകന്‍ മോഹന്‍ലാലിനെ) എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്ന സീനില്‍.

മണിച്ചിത്രത്താഴിന്റെ തമിഴ്, തെലുങ്ക് പതിപ്പു പോലെ കഥ മാറ്റിയിട്ടില്ലാ എന്നത് ഭാഗ്യം. മലയാളി കൂടിയായ നടി വിദ്യാ ബാലന്‍, മലയാളത്തിന്റെ അനുഗ്രഹ നടിയും നര്‍ത്തകിയുമായ ശോഭനയെ അപ്പാടെ ഉള്ളില്‍ ആവാഹിക്കാന്‍ ശ്രമിച്ചു എന്നത് ഹിന്ദി ഓഡിയന്‍സിനിടയില്‍ ഒരു വന്‍ വിജയമായി കാണാം. ക്ലൈമാക്സ് രംഗങ്ങള്‍ കാണുന്നവനെ (മലയാളിയെ അല്ല) കോരിത്തരിപ്പിക്കാനുതകും വിധം പ്രിയദര്‍ശന്‍ നന്നായി എടുത്തിരിക്കുന്നു - മലയാളത്തിലേതു പോലെ തന്നെ..!!! വിദ്യാ ബാലനും വിനീതും ക്ലൈമാക്സ് ഡാന്‍സ് തകര്‍ത്താടുമ്പോള്‍ കണ്ടിരിക്കുന്ന ഏതൊരു മലയാളിയും ഒന്ന് തല ഉയര്‍ത്തി ഇരിക്കുമെന്നുറപ്പ്. നടി വിദ്യാ ബാലന്‍ ഡാന്‍സ് പഠിച്ചിട്ടില്ലാ എന്ന സത്യം ഇവിടെ ആ‍രും മറക്കരുത്. തമിഴ് പതിപ്പിലെ ജ്യോതികയുടെ ഡാന്‍സ് കണ്ട് പണ്ടാരമടങ്ങിയവര്‍ ഒരു പക്ഷെ പേടിയൊടെ ആവും ഈ പടം കാണുക...!! എന്നാല്‍ ഇവിടെ ആ പേടി വേണ്ടാ... വിദ്യാ ബാലനും, പ്രിയദര്‍ശനും, വിനീതും, കൂടാതെ മനോഹരമായ സെറ്റ് നിരമ്മിച്ച സാബു സിറിലും പിന്നെ പടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റനേകം മലയാളികളും, ലോകമാകമാനമുള്ള മലയാളികളുടെ മാനം കളയാതെ നോക്കി.

കേരളത്തിന്റെ പശ്ചാത്തലത്തില്‍ മണിച്ചിത്രത്താഴ് അരങ്ങേറിയപ്പോള്‍..., ഹിന്ദി പ്രേഷകര്‍ക്ക് മുന്നില്‍ കൂടുതല്‍ സത്യസന്ധമായി കഥ പറയുന്നതിലേക്കായി പ്രിയന്‍ തിരഞ്ഞെടുത്ത പശ്ചാത്തലം വാരണാസിയാണ് എന്നത് ചിത്രത്തിന്റെ മറ്റൊരു വിജയമാണെന്ന് തോന്നുന്നു. കൂടാതെ സന്ദര്‍ഭങ്ങളേയും സാഹചര്യങ്ങളേയും മാനിച്ച് ചില ചെറിയ കട്ടിംഗും ആഡിംഗും നടത്തിയത് ശ്രദ്ധിച്ച് കണ്ടിരിക്കുന്ന -നമ്മള്‍- മലയാളിക്കു മാത്രം മനസിലാകും. ഒരു ഉദാഹരണം..., വിക്രം ഘോഖലെ (തിലകന്‍) ഒറ്റത്തവണയേ (മുഴുവന്‍ പടത്തിലും) ഹവേലിയില്‍ (ബംഗ്ലാവ്) വരുന്നുള്ളു - ക്ലൈമാക്സ് ഭാഗത്ത് മാത്രം.

എന്തായാലും തമിഴും തെലുങ്കും കണ്ടവര്‍ ഇത് കൂടി കാണേണ്ടതാണ്.

::: പടം ഇറങ്ങിയ ദിവസങ്ങളില്‍ പല മീഡിയയും പത്രങ്ങളും കാട്ടിയ താഴ്ന്ന റേറ്റിംഗ് തെറ്റാണെന്ന് കണ്ടിറങ്ങുന്ന ജനം പറയുന്നു. എന്തിനേറെ പറയുന്നു..., തിയറ്ററുകളില്‍ ഒരു കാലത്ത് നിറഞ്ഞാടിയ “ഹം ആപ് കേ ഹേ കോന്‍” ഒരു വകക്കും കൊള്ളില്ലാ എന്നാണ് ആദ്യ ദിനങ്ങളില്‍ പത്രങ്ങള്‍ വിധിയെഴുതിയത്. എന്നാല്‍ പടം കണ്ടിറങ്ങിയ ജനം “വാമൊഴി“ വഴി നടത്തിയ റേറ്റിംഗിന്റെ പശ്ചാത്തലത്തില്‍ പടം രണ്ടാം ആഴ്ച്ച മുതല്‍ നിറഞ്ഞ സദസില്‍ കളിക്കുകയായിരുന്നു. :::