Saturday, February 16, 2008

ഒരു സാധാരണ കഥ പറഞ്ഞപ്പോള്‍





വളരെ സാധാരണമായ ഒരു കഥ. തികച്ചും predictable ആയ ഒരു ക്ലൈമാക്സ്. എന്റെ കൂടെ സിനിമ കണ്ടിറങ്ങിയ ചിലരുടെ comments ആയിരുന്നു ഇത്. ഈ പറഞ്ഞതില്‍ തെറ്റൊന്നും ഇല്ല. പിന്നെ എന്ത് കൊണ്ട് 'കഥ പറയുമ്പോള്‍' ഒരു ഹിറ്റ് ആയി? മൊഴിമാറ്റം ചെയ്യാനുള്ള എന്ത് scope ആണ് പി. വാസു - രജനികാന്ത്, പ്രിയദര്‍ശന്‍- ഷാരൂഖ് ഘാന്‍ ടീം ഈ ചിത്രത്തില്‍ കണ്ടത്?



നമ്മള്‍ എന്തിന്‌ സിനിമ കാണുന്നു? ഈയൊരു ചോദ്യത്തിന്ന് സ്ഥിരം കിട്ടാറുള്ള മറുപടി, രണ്ട് രണ്ടര മണിക്കൂറ്‌‌ എല്ലാം മറന്നു കളയാനുള്ള ഒരു സമയം കൊല്ലി എന്നാണ്‌. ഈ എല്ലാം മറക്കല്‍, preferbaly, ചിരിച്ചു കൊണ്ടുള്ള സമയം കൊല്ലലിലൂടെയും.




നമ്മള്‍ ക്ലാസ്സിക്സ് ആയി മനസ്സില്‍ കൊണ്ട് നടക്കുന്ന പല മലയാള സിനിമകളും ഒന്ന് നോക്കിയാല്‍ ആ നിരീക്ഷണം ഒരു പരിധി വരെ തെറ്റാണെന്ന് മനസിലാക്കാം. നമ്മുടെ ജീവിതത്തോടു കുറെയൊക്കെ relate ചെയ്യാവുന്ന ഒരു കഥാപശ്ചാത്തലം, നമ്മളോ നമ്മുടെ വളരെ അടുത്തുള്ളവരോ ആണെന്നു തോന്നിപ്പിക്കുന്നതും, നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതും ആയ കഥാപാത്രങ്ങള്‍.. ഇതൊക്കെയാണ് തീയറ്റര്‍ വിട്ടു ഇറങ്ങിയാലും നമ്മളുടെ കൂടെ ആ അനുഭവങ്ങളും ഇറങ്ങി വരുന്നത്.. കുറേ കാലത്തേക്കെങ്കിലും അതെല്ലാം നമ്മുടെ മനസ്സില്‍ ഇരിക്കുന്നതും.. അതാണല്ലോ classics ന്‍റെ definition തന്നെ.




ബാര്‍ബര്‍ ബാലനും, അയാളോടൊപ്പം ചരിക്കുന്ന മറ്റു കഥാപത്രങ്ങളും മലയാളികള്‍ക്ക് അപരിചിതരാകാന്‍ വഴിയില്ല. ബാലന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, ഒരു പക്ഷേ അനുഭവിച്ചിട്ടില്ലെങ്കിലും, മലയാളികള്‍ക്ക് മനസ്സിലാകാതിരിക്കാനും തരമില്ല.



മലയാളസിനിമയുടെ അവിഭാജ്യ ഘടകം ആണ് താനെന്നു ഈ ചിത്രത്തിന്‍റെ തിരക്കഥയിലോടെയും, നായകനിലൂടെയും ശ്രീനിവാസന്‍ പിന്നെയും തെളിയിക്കുന്നു. വൈകാരിക മുഹൂര്‍ത്തങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ മമ്മൂട്ടി കഴിഞ്ഞേ മറ്റൊരു നായകനടനും കഴിയുകയുള്ളൂ എന്ന് തോന്നിപ്പോയി, ചിത്രത്തിന്റെ അവസാന രംഗങ്ങള്‍ കണ്ടപ്പോള്‍ . കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളും, വളരെ ഒതുക്കത്തോടെ എങ്കിലും പിരിമുറുക്കം ഒട്ടും നഷ്ടപെടുത്താതെ അവതരിപ്പിച്ച climax ഉം തന്നെയാണ് ഈ സാധാരണ ചിത്രത്തെ ഒരു അസാധാരണമാക്കിയത്.

No comments: