Friday, October 26, 2007

എന്റെ ആദ്യത്തെ കവിത - വ്യാമോഹം.

വളരെ കുഞ്ഞികുട്ടിയായിരുന്ന‍പ്പോള്‍ എഴുതിയതാണ്.. ആദ്യമായിട്ടും അവസാനമായിട്ടും എഴുതിയതു കൊണ്ടാണെന്നു തോന്നുന്നു, എല്ലാ വരികളും ഞാന്‍ ഇന്നും ഓര്‍ക്കുന്നു..

ഇന്നലെ ഉമ്മറതിണ്ണയില്‍ ചെന്നിരുന്നെന്തോ വിചാരിച്ഛു ഞാനിരുന്നു
അന്തികത്തുള്ളൊരു പൂന്തോപ്പില്‍ നിന്നുടന്‍ പൊന്തി ഒരു കൂട്ടം ചിത്രശലഭങള്‍
ആ‍ ശലഭങള്‍ തന്‍ നര്‍ത്തനം കണ്ടെന്റെ മാനസം മെല്ലെ തുടിഛു പോയി
അല്ലല്ലിലാതെ പറന്നു നടക്കുവാന്‍ നിങളെ പൊലെ എന്നിക്കു മോഹം.
കണ്ണേ മടങി വന്നെന്നെയും കൂട്ടി നീ വിണിലേക്കൊന്നങുയര്‍ന്നിടാമോ?

7 comments:

വാളൂരാന്‍ said...

വളരെ കുഞ്ഞിക്കുട്ടിയായിരുന്നപ്പോള്‍ എഴുതിയതാണെങ്കില്‍ ഗംഭീരം തന്നെ. പിന്നെന്തേ ഇപ്പോളെഴുതാത്തത്‌... ഇന്നു ഞാനിട്ട മൂന്നു കമന്റിലും എഴുതിയിരുന്നു അക്ഷരപ്പിശാചിനെക്കുറിച്ച്‌

G.MANU said...

thudaroo

പ്രയാസി said...

ഇതു കുഞ്ഞു കവിതയല്ലാ..
ഇമ്മിണി ബ്യെല്യതാ..
നന്നായിരിക്കുന്നു..
വാളൂരാന്‍ പറഞ്ഞകേട്ടല്ലൊ..പുള്ളിയെകൊണ്ടു വെറുതെ വാളൂരിക്കരുത്..!......:)

ശെഫി said...

നന്നായിരിക്കുന്നു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

good one. Write more...

ഏ.ആര്‍. നജീം said...

ആദ്യമായി എന്നത് മനസിലായി അവസാനമായും എന്ന് പറഞ്ഞാല്‍..? നല്ല വരികള്‍ തന്നെട്ടോ...തുടരുക...

നാട്ടു പ്രമാണി. said...

അഭിപ്രായങള്‍ക്കും നിര്‍ദേശങള്‍ക്കും നന്ദി.
അക്ഷരപിശാചിനെ ശരിയാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണു ഞാന്‍.